പാലക്കാട് : വാളയാറില്‍ ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം പണവും സ്വര്‍ണമാലയും കവര്‍ന്നിരുന്നു. വാളയാര്‍ എലപ്പുള്ളിയില്‍ നടന്ന സംഭവത്തില്‍ കരിമിയന്‍കോട് കെ. ബാബുവിനെ (31) പോലീസ് അറസ്റ്റ് ചെയ്തു
വയോധികയില്‍ നിന്നും മോഷ്ടിച്ച മാലയും നഷ്ടപ്പെട്ട പണവും ഇയാളില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി വൈകിയാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണു വയോധിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.