കൊടുംക്രൂരത ; മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കം നോക്കി ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ചിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. കുലിയാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 23കാരനായ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. ശനിയാഴ്ച കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തുന്നത്. കുട്ടിയുടെ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കം നോക്കി ഇയാൾ ഇവിടെയെത്തുകയായിരുന്നുവെന്നാണ് വിവരം. ശേഷം കുട്ടിയെ തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരപീഡനത്തിനിരയാക്കി.

പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴുത്തുഞെരിച്ചാണ് ഇയാൾ കുഞ്ഞിനെ കൊന്നത്. ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ അധികം വൈകാതെ തന്നെ പ്രദേശത്ത് നിന്ന് തന്നെ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...