കൊടുംക്രൂരത ; രോഗിയായ ഭർത്താവിനൊപ്പം കൂട്ടുപോയ യുവതിയെ ആംബുലൻസ് ജീവനക്കാർ പീഡിപ്പിച്ചു, സംഭവം ഉത്തർപ്രദേശിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിനുള്ളിൽ വെച്ച് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ലഖ്‌നൗവിലെ ഗാസിപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് യുവതിയേയും ഭർത്താവിനെയും ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ആരോഗ്യനില വഷളായ ഭർത്താവിനെ ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യുവതി പീഡിനത്തിന് ഇരയായത്. പിന്നീട് ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ ഭർത്താവ് മരിച്ചു. യുവതിയുടെ ഭർത്താവ് ഹരീഷ് അസുഖ ബാധിതനായി ബസ്തി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു.

എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫീസ് അടക്കാൻ നിവൃത്തിയില്ലാതായതോടെ യുവതി ഭർത്താവിനെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ ഹരീഷിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. ഇതോടെ ഭർത്താവിനെ ആശുപത്രിയിലെത്തിക്കാനാണ് യുവതി ആംബുലൻസ് വിളിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലൻസ് ഡ്രൈവർ യുവതിയോട് തനിക്കൊപ്പം മുൻ വശത്തെ സീറ്റിലിരിക്കാൻ നിർബന്ധിച്ചു. പിന്നീട് ആംബുലൻസിലെ ജീവനക്കാരനുമായി ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പ്രതിഷേധിച്ച് നിലവിളിച്ചതോടെ ഭർത്താവിന് നൽകിയിരുന്ന ഓക്സിജൻ മാസ്ക് നീക്കിയ ശേഷം ഇരുവരെയും ആബുലൻസ് നിന്നും പാതി വഴിയിലിറക്കി വിട്ടു.

ഡ്രൈവർ തന്നെ മർദ്ദിച്ചെന്നും ആഭരണങ്ങളും പണവും കൈക്കലാക്കിയെന്നും യുവതി പറഞ്ഞു. ഓക്സിജൻ നിലച്ചതോടെ യുവാവിന്‍റെ നില വഷളായി. യുവതി പിന്നീട് തന്‍റെ സഹോദരനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷം ഭർത്താവിനെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ സഹോദരനാണ് വിവരം പോലീസിൽ അറിയിച്ചത്. യുവതിയുടെ ഭർത്താവിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇതിന് പിന്നാലെ യുവതി ഗാസിപൂർ പൊലീസ് സ്‌റ്റേഷനിലെത്തി പോലീസിൽ രേഖാമൂലം പരാതി നൽകി. പരാതി നൽകിയിട്ടും പോലീസ് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തില്ലെന്ന് യുവതി ആരോപിച്ചു. ഇതിനിടെ യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...