അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി എസ് യെദിയൂരപ്പ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി എസ് യെദിയൂരപ്പ. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യെദിയൂരപ്പയുടെ പ്രതികരണം. എനിക്ക് 80 വയസായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. അതിനർത്ഥം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല. സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയരാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും വാജ്പേയി ഉൾപ്പടെയുള്ളവർ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് പോയിട്ടില്ലെന്നും  ഇനി പോകാൻ താത്പര്യമില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ എംഎൽഎമാരെ വേശ്യകളെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ചു. കർണാടക വിജയനഗരിയിലെ ഹോസപെട്ടെയിൽ പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വൻ റാലിയിൽ സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്‍റെ വിവാദ പരാമർശം. ജനം കേവലഭൂരിപക്ഷം നൽകാതിരുന്നതുകൊണ്ടാണ് 2018-ൽ സഖ്യസർക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു. ബിജെപി തന്‍റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് ഹരിപ്രസാദ് പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....