ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തൽ ; കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തലുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനത്തെ മാനിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഭീകരവാദ ഭീഷണി നേരിടുന്ന ഇടങ്ങളിലാണ് ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിച്ചത്. തീരുമാനം ജനങ്ങൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും നൽകാനാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

പശ്ചിമ ബംഗാൾ പഞ്ചാബ്, ആസാം സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് അധികാരപരിധി 50 കിലോമീറ്ററായി വർധിപ്പിച്ചത്. മണിപ്പൂർ മിസോറാം ത്രിപുര നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ബിഎസ്എഫ് അധികാരപരിധി 20 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ബിഎസ്എഫ് അധികാരപരിധി 50 കിലോമീറ്ററായി തുടരും. ഗുജറാത്തിലെ ബിഎസ്എഫ് അധികാരപരിധി എൺപതിൽ നിന്ന് 50 ആക്കി ചുരുക്കി.

അതേസമയം വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ക്യാപ്റ്റൻ അമേരിന്ദർ സിംഗ് രംഗത്തെത്തി. രാജ്യസുരക്ഷാ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് കോൺഗ്രസിനോട് അമരീന്ദർ സിംഗ് പറഞ്ഞു. ബിഎസ്എഫ് അധികാരപരിധി വർധിപ്പിക്കുന്നത് ഭീകരവാദവും മയക്കുമരുന്ന് കടത്തും തടയാൻ ഗുണം ചെയ്യുമെന്ന് അമരീന്ദർ സിംഗ് പറയുന്നു. പഞ്ചാബിൽ വിധ്വംസക ശക്തികൾ കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ തീരുമാനം ഉചിതമാണെന്ന് ക്യാപ്റ്റൻ അമരിന്ദർ സിംഗ് വ്യക്തമാക്കി. ഓരോ ദിവസവും ജീവത്യാഗം ചെയ്യുന്ന സൈനികരെ ഓർത്ത് ഇത്തരം നിലപാടുകൾ സ്വീകരിക്കരുതെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. നിലപാട് പിൻവലിച്ച് കോൺഗ്രസ്സും പഞ്ചാബ് സർക്കാരും തെറ്റ് തിരുത്തണമെന്നും ക്യാപ്റ്റൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...