നാല് മാസത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗജന്യം ; ഓഫറുമായി ബി.എസ്.എൻ.എൽ

For full experience, Download our mobile application:
Get it on Google Play

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് നാല് മാസത്തെ സൗജന്യ സേവനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഭാരത് ഫൈബർ, ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ഓവർ വൈഫൈ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം നൽകുന്നത്. 36 മാസത്തെ തുക ഒന്നിച്ച് അടയ്ക്കുന്നവര്‍ക്കാണ് നാല് മാസത്തെ സൗജന്യ സേവനം അധികമായി ലഭിക്കുക.

ഇതുവഴി 40 മാസത്തെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുകൂടാതെ 24 മാസത്തെ വരിസംഖ്യ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ സേവനവും 12 മാസത്തെ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ സേവനവും അധികമായി ലഭിക്കും. 449 രൂപയിൽനിന്നാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത്. ജിയോ ഫൈബർ ബ്രോഡ്ബാൻഡ്, എയർടെൽ ബ്രോഡ്ബാൻഡ് മുതലായ വിപണിയിലെ വമ്പന്മാരുമായുള്ള മത്സരത്തിനാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. നേരത്തെ മഹാരാഷ്ട്രയിൽ മാത്രം ലഭ്യമായിരുന്ന ഓഫറാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...