പ്രീപെയ്‌ഡ് പ്ലാനില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 485 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനില്‍ മാറ്റം വരുത്തി പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. ഈ പ്ലാനിന്‍റെ വാലിഡിറ്റി ബിഎസ്എന്‍എല്‍ കുറച്ചപ്പോള്‍ ഡാറ്റ പരിധി ഉയര്‍ത്തി. ബിഎസ്എന്‍എല്‍ 485 രൂപ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് കോള്‍+ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.  ബിഎസ്എന്‍എല്‍ അവരുടെ 485 രൂപ റീച്ചാര്‍ജ് പ്ലാനില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. മുമ്പ് 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന ഈ പ്ലാനിന്‍റെ പരിധി രണ്ട് ദിവസം കുറച്ച് 80 ആക്കി. എന്നാല്‍ ദിവസവും 1.5 ജിബി ഡാറ്റ നല്‍കിയിരുന്നത് ഇപ്പോള്‍ 2 ജിബിയായി ഉയര്‍ത്തി.

മുമ്പ് വാലിഡിറ്റി കൂടിയിരുന്നപ്പോള്‍ ആകെ 123 ജിബിയാണ് ഈ പാക്കേജില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 160 ജിബിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ കാര്യമാണ്. പരിധികളില്ലാത്ത ലോക്കല്‍, എസ്‌ടിഡി കോളുകളും 80 ദിവസത്തേക്ക് പാക്കേജില്‍ ലഭ്യമാണ്. 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍ രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ലഭ്യമാണ്. മീഡിയം ടേമിലേക്ക് അനുയോജ്യമായ ഡാറ്റ പ്ലാന്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബിഎസ്എന്‍എല്ലിന്‍റെ 485 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍. ഇതേ ആനൂകൂല്യങ്ങള്‍ സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം മുടക്കണം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് 4ജി, 5ജി നെറ്റ്‌വര്‍ക്കുണ്ടെങ്കില്‍ ബിഎസ്എന്‍എല്‍ 4ജി വിന്യാസം ഇപ്പോള്‍ നടത്തിവരുന്നതേയുള്ളൂ. ഇതിനകം 35000 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....