ആന്‍ഡ്രോയ്ഡ് ടിവി ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആന്‍ഡ്രോയ്ഡ് ടിവി ഉപഭോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പ് പുറത്തിറക്കി ബിഎസ്എന്‍എല്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വീകണക്റ്റാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ ലൈവ് ടിവി ആപ്പ് ഭാവിയില്‍ മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല. ഒരൊറ്റ സിപിഇ വഴി യുണിഫൈഡ് 4കെ എച്ച്ഇവിസി നെറ്റ്‍വർക്കും കേബിള്‍ ടിവിയും ഇന്‍റർനെറ്റും ലാന്‍ഡ്‍ലൈനും നല്‍കുകയാണ് ബിഎസ്എന്‍എല്‍ ചെയ്യുന്നത് എന്നാണ് ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന വിവരണം. 4കെ വീഡിയോ ഇന്‍റർഫേസും ബിള്‍ട്ട്-ഇന്‍ വൈഫൈ റൂട്ടറും ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും സിസിടിവി സൗകര്യങ്ങളും ഈ ആന്‍ഡ്രോയ്ഡ് സംവിധാനം വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ ലൈവ് ടിവി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ആളുകള്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് തന്നെയറിയണം. വളരെ കുറച്ച് ഡൗണ്‍ലോഡുകള്‍ മാത്രമേ ഈ ആപ്പിന് നിലവിലുള്ളൂ. ഐപിടിവി അഥവാ ഇന്‍റർനെറ്റ് പ്രോട്ടോക്കോള്‍ ടിവി ഇതിനകം ബിഎസ്എന്‍എല്ലിനുണ്ട്. റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍ എന്നിവയുമായാണ് ബിഎസ്എന്‍എല്‍ ഇക്കാര്യത്തില്‍ ഏറ്റുമുട്ടേണ്ടത്. ഫൈബർ കേബിള്‍ ശൃംഖലയിലൂടെ കുറഞ്ഞ നിരക്കിലാണ് ഇത് നല്‍കുന്നത്. മാസം 130 രൂപയേ ബിഎസ്എന്‍എല്‍ ഈടാക്കുന്നുള്ളൂ. രണ്ട് എച്ച്ഡി പാക്കേജുകളും കമ്പനിക്കുണ്ട്. 211 ചാനലുകളുള്ള പാക്കേജിന് 270 ഉം, 223 ചാനലുകളുള്ള പാക്കേജിന് 400 രൂപയുമാണ് ചിലവാകുക. ആന്‍ഡ്രോയ് ടിവികളില്‍ സെറ്റ്-ടോപ് ബോക്സില്ലാതെ തന്നെ ബിഎസ്എന്‍എല്‍ ഐപിടിവി സർവീസ് പ്രവർത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...