Tuesday, April 22, 2025 11:58 am

ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമാക്കി ബിഎസ്എൻഎൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വകാര്യ ടെലികോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിച്ച ബിഎസ്എൻഎൽ വീണ്ടും പഴയ നിലയിലേക്ക്. നാല് മാസത്തെ മികച്ച പ്രകടനത്തിന് ശേഷം നവംബർ മാസത്തിൽ 3.4 ലക്ഷം ഉപഭോക്താക്കളെ ബിഎസ്എൻഎൽ നഷ്ടപ്പെടുത്തിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കുന്നതിൽ വൈകിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

കോൾ ഡ്രോപ്പുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികൾ ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി. ജൂലൈയിൽ താരിഫ് വർധനവ് നടപ്പാക്കിയതിനെ തുടർന്ന് നാല് മാസക്കാലം ഉപഭോക്താക്കളെ നഷ്ടപ്പെട്ട റിലയൻസ് ജിയോ നവംബർ മാസത്തിൽ വീണ്ടും വളർച്ച കൈവരിച്ചു. 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ ജിയോ, രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായി തുടരുന്നു, ഇവർക്ക് ആകെ 46 കോടി ഉപഭോക്താക്കളുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

0
ദില്ലി : ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ...

ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകൾ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ജിദ്ദ : ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പരിധികളില്ലാത്ത സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

സാങ്കേതിക തകരാർ ; എയര്‍ അറേബ്യ വിമാനം കൊച്ചിയിലിറക്കി

0
കൊച്ചി : തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം...

ബ്രഹ്‌മപുരത്തെ മാലിന്യം ജൈവവളമായി ദുബായിലേക്ക്

0
കൊച്ചി: സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്‌മപുരത്തെ മാലിന്യത്തില്‍നിന്ന്...