ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമാക്കി ബിഎസ്എൻഎൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വകാര്യ ടെലികോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിച്ച ബിഎസ്എൻഎൽ വീണ്ടും പഴയ നിലയിലേക്ക്. നാല് മാസത്തെ മികച്ച പ്രകടനത്തിന് ശേഷം നവംബർ മാസത്തിൽ 3.4 ലക്ഷം ഉപഭോക്താക്കളെ ബിഎസ്എൻഎൽ നഷ്ടപ്പെടുത്തിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കുന്നതിൽ വൈകിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

കോൾ ഡ്രോപ്പുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികൾ ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി. ജൂലൈയിൽ താരിഫ് വർധനവ് നടപ്പാക്കിയതിനെ തുടർന്ന് നാല് മാസക്കാലം ഉപഭോക്താക്കളെ നഷ്ടപ്പെട്ട റിലയൻസ് ജിയോ നവംബർ മാസത്തിൽ വീണ്ടും വളർച്ച കൈവരിച്ചു. 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ ജിയോ, രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായി തുടരുന്നു, ഇവർക്ക് ആകെ 46 കോടി ഉപഭോക്താക്കളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...