തിരുവനന്തപുരം: ഇരുന്നൂറിലേറെ കോടി രൂപയുടെ ബി.എസ്.എന്‍.എല്‍ എന്‍ജിനീയറിങ് സംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൊല്ലം കൊറ്റങ്കര മാമ്പുഴ കാടന്‍വിളപ്പുറം അഹല്യ വീട്ടില്‍ ഷീജ കുമാരിയെ(47) കൂടുതല്‍ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. സംഘത്തിന്റെ മുന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ ഗോപിനാഥന്‍ നായരുടെ കൂട്ടാളിയായിരുന്നു ഷീജാകുമാരി. ഗോപിനാഥന്‍നായര്‍ സംഘത്തില്‍ നിന്നു തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഷീജാകുമാരിയുടെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താനും വസ്തുക്കള്‍ വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നത്.
കൊല്ലം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ മുപ്പതിലധികം വസ്തുവകകള്‍ ഷീജാകുമാരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും കൊല്ലത്തെ കെ.എല്‍ ഫിനാന്‍സ്, സായി ബില്‍ഡേഴ്‌സ് എന്ന ധനകാര്യസ്ഥാപനങ്ങളും ഷീജകുമാരിയുടെ പേരിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. നിക്ഷേപ തട്ടിപ്പിന് ശേഷം ഒളിവില്‍ പോയ ഗോപിനാഥന്‍നായര്‍ ഒടുവില്‍ കഴിഞ്ഞിരുന്നത് ഷീജാകുമാരിയുടെ കൊല്ലത്തെ വീട്ടിലായിരുന്നു. ഇവരുടെ കൊല്ലത്തെ ധനകാര്യ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ റെയിഡിലാണ് വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ ക്രൈംബ്രാഞ്ചിന് കിട്ടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























