പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഇതുവരെയായി രാജ്യത്ത് എല്ലായിടത്തും 4ജി അവതരിപ്പിക്കാൻ പോലും കമ്പനിക്ക് സാധിച്ചിട്ടില്ല. എന്നാൽ പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ബിഎസ്എൻഎൽ പിശുക്കൊന്നും കാണിക്കുന്നില്ല. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന്‍റെ പക്കലുണ്ട്. നിലവിൽ 4ജി ലഭിക്കുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് ഈ പ്ലാനുകൾ ഏറെ ഉപയോഗപ്രദവുമാണ്.
ബിഎസ്എൻഎല്ലിന് 84 ദിവസം വാലിഡിറ്റിയുള്ള രണ്ട് മികച്ച റീചാർജ് പ്ലാനുകളുണ്ട്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ. മുകളിൽ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ പ്രദേശത്ത് മികച്ച വേഗതയിലുള്ള ബിഎസ്എൻഎൽ ലഭ്യമാണ് എങ്കിൽ ഈ പ്ലാനുകൾ റീചാർജ് ചെയ്യുന്നത് നല്ലതാണ്. ദിവസവും 3 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളിലൂടെ ആകർഷകമായ അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്‍റെ ഈ രണ്ട് പ്ലാനുകളും വിശദമായി നോക്കാം.
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ച വർക്ക് ഫ്രം ഹോം പ്ലാനുകളിൽ ഒന്നാണ് 599 രൂപയുടെ പ്ലാൻ. ജോലിക്കായോ ഒടിടി സ്ട്രീം ചെയ്യാനോ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇത്. 599 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് ലഭ്യമാക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.
ബിഎസ്എൻഎൽ 599 രൂപ പ്ലാൻ ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് ലഭിക്കും. ഇതോടൊപ്പം, Zing, Astrocell, ഗെയിമിംഗ് സേവനങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസ് അടക്കമുള്ള അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാൻ സൗജന്യ പിആർബിടി ആനുകൂല്യങ്ങളും നൽകുന്നു.ഈ പ്ലാൻ ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. ഈ ഡാറ്റ പ്രതിദിന ഡാറ്റ ലിമിറ്റിൽ വരുന്നതല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































