ബിഎസ്എന്‍എല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി നിര്‍ണായക കരാറില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്തെ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി നിര്‍ണായക കരാറില്‍. ബിഎസ്എന്‍എല്ലിന്‍റെ 4ജി സിം സ്ലോട്ടോടെയുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കാനാണ് കാര്‍ബണുമായി കമ്പനി എംഒയു ഒപ്പിട്ടിരിക്കുന്നത്. 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ബിഎസ്എന്‍എല്‍ പുത്തന്‍ പദ്ധതി പ്രഖ്യാപിച്ചത്.  രാജ്യത്തെ മൊബൈല്‍ സേവനരംഗത്ത് റിലയന്‍സ് ജിയോയ്‌ക്ക് അടക്കമുള്ള മേധാവിത്വം തകര്‍ക്കാന്‍ ശക്തമായ കരുനീക്കങ്ങളാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ബിഎസ്എന്‍എല്‍ 4ജി സിം സഹിതമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ കാര്‍ബണ്‍ നിര്‍മിക്കും.

ഭാരത് 4ജി കംപാനിയന്‍ പോളിസിയുടെ ചുവടുപിടിച്ചാണ് എക്‌സ്ക്ലുസീവ് ബിഎസ്എന്‍എല്‍ സിം ഹാന്‍ഡ്‌സെറ്റ് കാര്‍ബണ്‍ പുറത്തിറക്കുക. സാമ്പത്തികമായി ഏറെ ഗുണമുള്ള 4ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും നല്‍കാനാണ് ഇരു കമ്പനികളും വിഭാവം ചെയ്യുന്നത് എന്ന് ബിഎസ്എന്‍എല്‍ ട്വീറ്റ് ചെയ്തു. ജിയോയുടെ ഫീച്ചര്‍ ഫോണുകളായ ജിയോഭാരത് ഫോണുകള്‍ക്ക് ബദലാകുമോ ബിഎസ്എന്‍എല്‍ പങ്കാളിത്തത്തോടെയുള്ള കാര്‍ബണ്‍ ഫോണ്‍ എന്നതാണ് ആകാംക്ഷ. ജിയോഭാരത് ഫോണുകള്‍ക്ക് സമാനമായി കാര്‍ബണ്‍-ബിഎസ്എന്‍എല്‍ സഹകരണത്തില്‍ നിര്‍മിക്കുന്ന ഫോണും 4ജി സൗകര്യങ്ങളുള്ള ഫീച്ചര്‍ ഫോണുകളായിരിക്കും. ഗ്രാമീണ മേഖലയില്‍ 4ജി സൗകര്യങ്ങളോടെയുള്ള ഫീച്ചര്‍ ഫോണിന് സ്വീകാര്യത ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിഎസ്എന്‍എല്ലിന്‍റെ നീക്കം. രാജ്യത്ത് ഏറ്റവും അവസാനം 4ജിയിലേക്ക് മാറിയ നെറ്റ്‌വര്‍ക്കാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 5ജിയിലെത്തി നില്‍ക്കുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് കടന്നത്. മറ്റൊരു സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ 5ജി വിന്യാസത്തിന് നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നീ കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അടുത്തിടെ കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ തദ്ദേശീയമായ സാങ്കേതികവിദ്യയിലാണ് 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ വിന്യസിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...