സലാം ബിഎസ്എന്‍എല്‍… ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ പിരിഞ്ഞു പോകുന്നു ; പ്രവർത്തനം സ്തംഭിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്വയം വിരമിക്കൽ (വി.ആർ.എസ്) വാങ്ങിപ്പോകാൻ തയ്യാറായതോടെ ബി.എസ്.എൻ.എൽ കേരള സർക്കിളിന്റെ പ്രവർത്തനം സ്തംഭിച്ചേക്കും. സാങ്കേതികവും ഭരണപരവുമായ ചുമതലകൾ നിർവഹിക്കേണ്ടവരാണ് കൂട്ടത്തോടെ വിരമിക്കുന്നത്. ഇതിന് ബദൽ സംവിധാനം സ്വീകരിച്ചിട്ടുമില്ല. ബി.എസ്.എൻ.എല്ലിൽ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരിലധികവും സലാം പറഞ്ഞ് മടങ്ങുകയാണ്. ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ എല്ലായിടത്തും റേഞ്ച് കിട്ടുന്നില്ല. ഉദ്യോഗസ്ഥർ കൂടിയില്ലാതാകുന്നതോടെ പ്രവർത്തനം കൂടുതൽ  താറുമാറാകുമെന്നതില്‍ സംശയമില്ല.

ഡെപ്യൂട്ടി ജനറൽ മാനേജർ (ടെലികോം) തസ്തികയിലുള്ള 66ൽ 57 പേരും മതിയാക്കുകയാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ മുഴുവൻപേരും വി.ആർ.എസ്. വാങ്ങുകയാണ്. ഫിനാൻസ് ഡി.ജി.എം തസ്തികയിലുള്ള 12 പേരും വിടുകയാണ്. ഒരാൾ മാത്രമാണ് ശേഷിക്കുന്നത്. ജൂനിയർ ടെലികോം ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ തലത്തിലെ 2205 പേരിൽ 510 പേരും 415 അസി. ജനറൽ മാനേജർമാരിൽ 290 പേരും പിരിഞ്ഞുപോവുകയാണ്. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ 394 പേരാണുള്ളത്. ഇതിൽ 115 പേരും മതിയാക്കുന്നു. 57 ചീഫ് അക്കൗണ്ട്സ് ഓഫിസർമാരിൽ 11 പേരെ ഇനിയുണ്ടാകൂ. ജനുവരി 31 മുതലാണ് ഇവരെല്ലാം വിരമിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ തസ്തികകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ്. ഇത് എത്രകണ്ട് ശോഭിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...