തിരുവല്ല : പുതുവത്സരദിനത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജനിച്ച 13 ശിശുക്കൾക്കും ജന്മസുകൃതം പാക്കേജ് സമ്മാനിച്ചു. വസ്ത്ര ശേഖരവും ജന്മദിന കേക്കും മെമന്റോയും അടങ്ങിയ സ്നേഹോപഹാരങ്ങൾക്ക് പുറമെ ആശുപത്രി ബില്ലിൽ ഇളവും പ്രഖ്യാപിച്ചു. ജോർജ് കോശി മൈലപ്ര, സാബു ഏബ്രഹാം, ഡോ. സാംസൺ കെ. സാം, ജോർജ് മാത്യു, ഡോ. പി.സി ചെറിയാൻ, ഡോ. എം.ജെ കോശി, ഡോ. നെൽബി ജോർജ് മാത്യു, അബി ഇട്ടിയവിര, സജിത്ത് സാമുവൽ, ജോൺലി സാം പണിക്കർ , ഹഡ്സൺ ബാബു, റീബു ആൻ മാത്യു, ജീന മേരി സ്ക്കറിയ എന്നിവർ ഉപഹാരങ്ങൾ നൽകി. റോളി മാത്യു, എൽദോസ് മത്തായി, റെൻവിൽ എന്നിവർ കോ ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.
പുതുവത്സരദിനത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജനിച്ച 13 ശിശുക്കൾക്കും ജന്മസുകൃതം പാക്കേജ് സമ്മാനിച്ചു
RECENT NEWS
Advertisment