കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ മൊബൈല്‍ റെയിഞ്ചിന്റെ പ്രശ്നം പരിഹരിക്കാന്‍ നടപടിയായതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമായതായും എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് അനുമതി നല്‍കും. വെള്ളിയാഴ്ച തന്നെ ബിഎസ്എന്‍എല്‍ ടവര്‍ നിര്‍മാണം ആരംഭിക്കും. ഉദ്ഘാടനത്തിനു മുന്‍പ് തന്നെ പ്രദേശത്ത് ബിഎസ്എന്‍എല്‍ കവറേജ് ലഭ്യമാക്കും. ഉദ്ഘാടനത്തിനാവശ്യമായ നെറ്റ് കണക്ഷന്‍ പ്രത്യേക കേബിളിട്ട് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതിയായി
RECENT NEWS
Advertisment