കുമ്പഴ കൊലപാതകം : പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പത്തനംതിട്ട കുമ്പഴയില്‍ 92 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം എലിവിഷം കഴിച്ചതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലും പോലീസ് നിരീക്ഷണത്തിലും കഴിഞ്ഞുവരുന്ന പ്രതി മയില്‍സാമി അപകടനില തരണം ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

ഡിസ്ചാര്‍ജാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്കു സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്കു ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തുവന്ന അകന്ന ബന്ധു പുഷ്പയെന്ന ഭൂപതിയുമായുണ്ടായെന്നു പറയുന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്നു കരുതുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടു ഭൂപതി തമിഴ്നാട്ടില്‍ പോയശേഷം കൊല്ലപ്പെട്ട ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഭൂപതിയുമായുണ്ടായ പിണക്കത്തിന്റെ പേരില്‍ അവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് വയോധികയെ അരുംകൊല ചെയ്തത്. കുറിപ്പ് ബന്തവസിലെടുത്തതായും ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

കേസിന്റെ അപൂര്‍വത ഉള്‍ക്കൊണ്ടും കുറ്റസമ്മതമൊഴി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം മുന്നേറുകയാണെന്നും, പ്രതിയുടെ കൈയക്ഷരം ഇയാളുടെ തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, അന്വേഷണസംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ മേല്‍നോട്ടത്തില്‍  അന്വേഷണം പുരോഗമിക്കുകയാണെന്നും, പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറില്‍നിന്നും പോലീസ് അഭിപ്രായം തേടിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...