നിക്ഷേപകരെ മാത്രമല്ല …. ഇത്രയുംകാലം വീട് കാത്ത നായയെയും അവര്‍ ഉപേക്ഷിച്ചു ; ദിവസങ്ങളോളം പട്ടിണികിടന്ന നായയ്ക്ക് രക്ഷകരായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍ നായ തളര്‍ന്നു. പോലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ പട്ടിണികിടന്നു മരണം മുന്നില്‍കണ്ട നായയ്ക്ക് ഒടുവില്‍ പോലീസ് ഭക്ഷണമെത്തിച്ചെന്നു മാത്രമല്ല, സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെരുവ് നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവര്‍ ഉടന്‍ എത്തുകയും പോലീസിന്റെ നിര്‍ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...