കോന്നി മെഡിക്കല്‍ കോളേജ് റോഡ് ; അടിയന്തിര അറ്റകുറ്റപ്പണികള്‍ക്ക് 23 ലക്ഷം അനുവദിച്ചു ; നാലു ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള നാലുവരിപ്പാത തുടങ്ങുന്നതു വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരുന്നു.

മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. തുക അനുവദിച്ച് എംഎല്‍എ കത്ത് നല്‍കിയ ഉടന്‍ തന്നെ ജില്ലാ ഭരണകൂടം നിര്‍മാണത്തിനായി ഭരണാനുമതി നല്‍കി.
തകര്‍ന്ന ഭാഗത്ത് ഇന്റര്‍ ലോക്ക് കട്ടകള്‍ പാകി ഗതാഗത യോഗ്യമാക്കാനാണ് പണം അനുവദിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ടി പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഈ ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഉദ്ഘാടനത്തിനു മുന്‍പ് റോഡ് ഇന്റര്‍ ലോക്ക്  പാകി ഗതാഗതയോഗ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. ജോലി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ ഭരണകൂടത്തിനു ബോധ്യമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ വളരെ വേഗത്തില്‍ നിര്‍മാണത്തിനുള്ള നടപടി പൂര്‍ത്തിയാക്കുകയാണ്. നാല് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...