Thursday, May 15, 2025 2:59 am

ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനിടെ പഴയ കളം തിരിച്ചുപിടിക്കുകയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായാണ് ബിഎസ്എന്‍എല്‍ മനംകീഴടക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കളെയും പുത്തന്‍ ഉപഭോക്താക്കളെയും ഇതിലൂടെ ബിഎസ്എന്‍എല്‍ ആകര്‍ഷിക്കുന്നു. ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൊന്ന് പരിചയപ്പെടാം. ദീര്‍ഘകാല വാലിഡിറ്റി, കുറഞ്ഞ നിരക്ക്, മികച്ച ഡാറ്റ ഉപയോഗം, അണ്‍ലിമിറ്റഡ് കോളിംഗ് തുടങ്ങി നിരവധി പ്രത്യേകതകളുള്ള പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 997 രൂപയ്‌ക്ക് 160 ദിവസത്തേക്ക് 320 ജിബി ഡാറ്റ ലഭിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്ലിനുള്ളത്. ദിവസം ഇന്‍റര്‍നെറ്റ് ഉപയോഗം രണ്ട് ജിബി കഴിഞ്ഞാല്‍ അണ്‍ലിമിറ്റഡ് ഡാറ്റ സ്‌പീഡ് 40 കെബിപിഎസായി കുറയും. എസ്‌റ്റിഡി ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് ഫോണ്‍കോളുകള്‍ വിളിക്കാം എന്നതാണ് 997 രൂപയുടെ റീച്ചാര്‍ജിന്‍റെ മറ്റൊരു സവിശേഷത.

ദിവസവും ഏത് നെറ്റ്‌വര്‍ക്കിലേക്കും 100 സൗജന്യ എസ്എംഎസുകളും ഈ റീച്ചാര്‍ജ് പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. മുടക്കുന്ന പണം വസൂലെന്ന് ചുരുക്കം. ഇതില്‍ അവസാനിക്കുന്നില്ല 997 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങള്‍. രണ്ട് മാസത്തേക്ക് സൗജന്യമായി ‘ബിസ്എന്‍എല്‍ ട്യൂണ്‍’ കോളര്‍ട്യൂണ്‍ സൗകര്യം ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാം. സ്സിങ് മ്യൂസിക് ലിസ്റ്റണ്‍ പോഡ്‌കാസ്റ്റ് തുടങ്ങി മറ്റ് നിരവധി സേവനങ്ങളും 997 രൂപയുടെ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം സേവനദാതാക്കളാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറാന്‍ ആളുകള്‍ പൊതുവെ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.  ബിഎസ്എന്‍എല്ലിന്‍റെ 4ജി സൗകര്യം രാജ്യവ്യാപകമായി ഉടന്‍ വരുന്നുവെന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ 4ജി സര്‍വീസ് ഇല്ലാത്ത ഏക ടെലികോം കമ്പനി ബിഎസ്എന്‍എല്‍ ആണ്. വൈകാതെ 5ജി സേവനവും ബിഎസ്എന്‍എല്‍ ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....