ഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരർ. രാജ്യതലസ്ഥാനത്ത് നടന്ന സംവാദ പരിപാടിയിലാണ് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ ഇക്കാര്യം അറിയിച്ചത്. ബസ്തർ മേഖലയിലെ ഏറ്റുമുട്ടൽ കൊലപാതങ്ങളെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷനുകൾ നടക്കുന്നതെന്ന് വ്യക്തമാക്കി. ഭീകരരുമായി നിരുപാധികമായ ചർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ തയ്യാറാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ താമസിക്കുന്ന “അർബൻ നക്‌സലുകൾ” പാവപ്പെട്ട വനവാസികളെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. പ്രദേശത്ത് നടക്കുന്ന ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് അടക്കം എത്തിക്കുന്നത് അർബൻ നക്സലുകളാണ്, അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.