ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ ടി പച്ചൈമാലും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ടിവികെ (തമിഴക വെട്രി കഴകം)യില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി എന്‍ ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. അഭിഭാഷകയും വിളവന്‍കോട് മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എയായിരുന്ന വിജയധരണി 2024-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു പച്ചൈമാല്‍. തെക്കന്‍ തീരദേശ ജില്ലയായ കന്യാകുമാരിയില്‍ നിന്നുള്ള വിജയധരണിയും പച്ചൈമാലും തങ്ങളുടെ അനുയായികള്‍ക്കൊപ്പമാണ് തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. തിരുവണ്ണാമലൈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുന്‍ എഐഎഡിഎംകെ എംപി ആര്‍. വനരാജ, എഐഎഡിഎംകെ നോര്‍ത്ത് ചെന്നൈ സൗത്ത് (വെസ്റ്റ്) ജില്ലാ സെക്രട്ടറി എന്‍ ബാലഗംഗ എന്നിവരും ടിവികെയില്‍ ചേര്‍ന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...