റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുകയാണ്. റബർ കർഷകരെ സഹായിക്കാന്‍ റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റിന്‍റെ പകർപ്പ് ധനമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.

അച്ചടി വകുപ്പ് ഡയറക്ടർ എ.ടി.ഷിബു, ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ടി.വീരാൻ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്. ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കടമെടുപ്പിൽ കേന്ദ്രത്തിന്‍റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...