റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. റബർ താങ്ങുവില ഉയർത്തി. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്. റബ്ബർ കർഷകർക്ക് ആശ്വാസമേകുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം നൽകുന്ന പല പദ്ധതികളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി കൊണ്ടുവരും. മാത്രമല്ല വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിലെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ വകയിരുത്തി. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങൾക്കായുള്ള പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഉണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. വനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...