കൊടുമണ്‍ : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം കൊടുമണ്ണില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നാണ് ബജറ്റ് ഹോട്ടലിലേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനവും നല്‍കുന്നത്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ജില്ലാ പഞ്ചായത്ത്അംഗം അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.സി. പ്രകാശ്, ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്‍ഡ് കോ- ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.