27.6 C
Pathanāmthitta
Saturday, March 25, 2023 10:59 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

പത്തനംതിട്ട നഗരസഭാ ബജറ്റ് – 2022-2023

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ ചെയർമാന്റെ ആമുഖ പ്രസംഗത്തോടെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി 2022-2023 സാമ്പത്തിക വർഷത്തെ ജനകീയ ബജറ്റ് അവതരിപ്പിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക എന്നത് ഏത് ഭരണസംവിധാനത്തിന്റെയും കടമയാണ്. ലോകമാകെ ഗ്രസിച്ചു നിന്ന കോവിഡ് 19 മഹാമാരിയുടെ തീവ്ര വ്യാപനത്തിനു നടുവിലാണ് ഈ ഭരണസമിതി അധികാരമേറ്റത്. ‘ജീവൻ ആദ്യം’ എന്ന സർക്കാർ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് ജീവന്റെ ജാഗ്രതയോടെയാണ് നഗരസഭ ഭരണ സമിതി പ്രവർത്തിച്ചത്. നഗരസഭയുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രത്തെ ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ സ്വയംപര്യാപ്തതയിൽ എത്തിച്ചു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

നഗരത്തിലെ പൊതുജന ആരോഗ്യ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും എല്ലാ വാർഡുകൾക്കും ഓക്സിമീറ്ററുകൾ എത്തിച്ച നഗരസഭാ ചെയർമാന്റെ ഓക്സിമീറ്റർ ചലഞ്ച് കേരളമാകെ ശ്രദ്ധിച്ചു. കോവിഡ് രോഗികളുടെ ദിനംപ്രതിയുള്ള സ്ഥിതിവിവര കണക്കുകളും  സൗജന്യ വാഹന സൗകര്യവും 24 മണിക്കൂർ പ്രവർത്തിച്ച കൺട്രോൾ റൂമും ഏറെ പ്രശംസക്ക് കാരണമായി. CFLTC യുടെയും CSLTC യുടെയും പ്രവർത്തനം കാര്യക്ഷമമാക്കി. ഭരണ സമിതിയുടെ പ്രത്യേക താൽപര്യത്തോടെ നഗരത്തിൽ പ്രവർത്തിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സമീപ ജില്ലകളിൽ നിന്നുപോലും സേവനത്തിനായി ജനങ്ങൾ ഒഴുകിയെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നഗരസഭ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, അവർക്കാകെ നേതൃത്വം നൽകുന്ന ജനപ്രതിനിധികൾ എന്നിവരെ നന്ദിയോടെ ഭരണസമിതി ഓർക്കുന്നു.

self

സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാദിവസവും മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചുവരുന്ന കോവിഡ് കണക്കുകളും ഹീറ്റ് മാപ്പുകളും പൊതു ജനങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തകർക്കും ഏറെ സഹായകരമായി. വിഭവ സമാഹരണവും പദ്ധതികളുടെ സമയബന്ധിത നിർവ്വഹണവും പ്രാദേശിക സർക്കാരുകൾ നേരിടുന്ന വെല്ലുവിളിയാണ്. തനത് സാമ്പത്തിക വർഷം പദ്ധതി വിഹിതത്തിലും വിവിധ ഗ്രാന്റുകളിലും ഉണ്ടായ ഗണ്യമായ കുറവിനിടയിലും നാടിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് നഗരസഭാ കൗൺസിൽ ഏറ്റെടുത്തത്. വികസനത്തിൽ രാഷ്ട്രീയമില്ല എന്ന കാഴ്ചപ്പാടാണ് ഈ ഭരണസമിതിക്ക് ഉള്ളത്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

മുൻകാലങ്ങളിൽ തുടങ്ങിവെച്ചതോ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതോ ആയ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ഇന്നത്തെ ഭരണസമിതി കാട്ടിയ ഇച്ഛാശക്തി ഈ നിലപാടിന്റെ സാക്ഷ്യപത്രമാണ്. നഗരസഭയുടെ രണ്ടാം വാർഡിൽ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനസജ്ജമായ ബഡ്സ് സ്കൂൾ, പതിനൊന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഷീ ലോഡ്ജ് വനിത ഹോസ്റ്റൽ, പതിനഞ്ചാം വാർഡിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാൻ ആയത് ചാരിതാർത്ഥ്യ ജനകമാണ്.

കല്ലറക്കടവിൽ പ്രവർത്തനം നിലച്ചുപോയ ബോട്ടിലിംഗ് പ്ളാന്റ് ഉടൻ പ്രവർത്തിച്ചുതുടങ്ങും. വൃദ്ധ സദനത്തിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും. നഗരം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യ സംസ്കരണമാണ്. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തനാൾ മുതൽ മാലിന്യ സംസ്കരണ രംഗത്ത് ഗൗരവമേറിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിനാണ് ഊന്നൽ നൽകുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉറപ്പുവരുത്താൻ ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും ബിന്നുകളുമാണ് നഗരസഭ സബ്സിഡി നിരക്കിൽ നൽകുന്നത്.

നഗരസഭാ മാർക്കറ്റിൽ പണി പൂർത്തീകരിക്കപ്പെട്ട ബയോഗ്യാസ് പ്ലാന്റ് ഈ രംഗത്തെ മറ്റൊരു ഇടപെടലാണ്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വരുത്തിയ വീഴ്ചയുടെ പേരിൽ 8 ലക്ഷം രൂപയാണ് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നഗരസഭയ്ക്ക്മേൽ പിഴ ചുമത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് പുതിയ ഭരണസമിതി. തനത് സാമ്പത്തിക വർഷം 18 ലക്ഷം രൂപ ചെലവു ചെയ്ത് നഗരത്തിൽ മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ നിർമ്മിച്ചു വരികയാണ്. മാലിന്യ നീക്കത്തിനായി മൂടിയുള്ള വാഹനം വാങ്ങാൻ 20 ലക്ഷം രൂപയാണ് ചെലവ് ചെയ്യുന്നത്.

ഭരണസമിതിയുടെ നിരന്തരമായ ഇടപെടലിലൂടെ വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന അറവ് ശാലയ്ക്ക് ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിൽ നിന്നും അനുമതി ലഭിച്ചു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യക്കൂമ്പാരമായി മാറിയ കളക്ഷൻ സെന്ററുകൾ ഒന്നൊന്നായി നിർത്തലാക്കി. പല കളക്ഷൻ സെന്ററുകളും പൂന്തോട്ടങ്ങളായി മാറി. നിയമ ലംഘകർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടികളും കർമസമിതി തുടർന്നുവരികയാണ്. മാലിന്യമുക്ത ഹരിത നഗരമാക്കി നമ്മുടെ നാടിനെ രൂപപ്പെടുത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനായി എല്ലാവരുടെയും സഹകരണം ആവശ്യവുമാണ്.

ജില്ലാ കേന്ദ്രം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം. നമ്മുടെ പ്രധാന ജലസ്രോതസ്സായ അച്ചൻകോവിൽ ആറിന് എത്രകാലത്തോളം നഗരത്തിൻെറ ജല ആവശ്യം നിറവേറ്റാൻ കഴിയും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇവിടെയാണ് ഭരണസമിതിയുടെപുത്തൻ ആശയമായ മണിയാർ ഡാമിൽ നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള നിർദ്ദേശം പ്രസക്തമാകുന്നത്. മണിയാറിലുള്ള പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ സ്ഥലത്ത് 25 ദശലക്ഷം ലിറ്റർ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാൽ പത്തനംതിട്ട നഗരസഭ, പ്രമാടം, ഓമല്ലൂർ ഗ്രാമപഞ്ചായത്തുകളുടെ ഭാവി ആവശ്യം നിറവേറ്റാൻ ആവശ്യമായ കുടിവെള്ളമെത്തിക്കാൻ കഴിയും. ഈ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.

എന്നാൽ പുതിയ ജലസ്രോതസ്സുകൾ കണ്ടെത്തി ചെറുകിട കുടിവെള്ള പദ്ധതികളുമായി ബദൽ മാർഗ്ഗങ്ങൾ ഒരുക്കുന്ന പ്രവർത്തനത്തിലാണ് ഭരണസമിതി. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ ഇതിനകം പ്രവർത്തനമാരംഭിച്ച പദ്ധതികളും 13, 14, 21 വാർഡുകൾക്ക് പ്രയോജനകരമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതിയും ഇതിനുദാഹരണമാണ്. 2022-23 സാമ്പത്തികവർഷം നഗരത്തിലെ ആയിരം കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകാൻ അമൃത് 2.0 പദ്ധതി നടപ്പിലാക്കാൻ ഭരണസമിതി ലക്ഷ്യമിടുകയാണ്.

സുസ്ഥിര വികസനത്തിന്റെ ഭാഗമായ ഊർജ്ജസംരക്ഷണം ലക്ഷ്യംവെച്ച് നഗരത്തിലെ പരമ്പരാഗത തെരുവുവിളക്കുകളാകെ എൽ.ഇ.ഡി യിലേക്ക് മാറുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതിനകം അയ്യായിരം തെരുവുവിളക്കുകൾ എൽ.ഇ.ഡി യിലേക്ക് മാറി. വരുന്ന സാമ്പത്തിക വർഷത്തോടെ നഗരത്തിലെ എല്ലാ തെളിവുവിളക്കുകളും എൽ.ഇ.ഡി ആക്കി മാറ്റും. റിംഗ് റോഡിൽ പൂർണമായും വെളിച്ചം നൽകിയത് നഗരത്തിന് കൂടുതൽ സൗന്ദര്യവും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദവുമായി.

ലഭ്യമായ വിഭവങ്ങൾ നീതിപൂർവ്വമായി വിതരണം ചെയ്ത് വിവിധ വാർഡുകളിൽ പുതിയ റോഡുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനും കഴിഞ്ഞു. പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങൾ ഒരുക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. ജില്ലാ ആസ്ഥാനത്ത് പൊതു ശുചിമുറി കളുടെ അഭാവത്തിന്റെ പേരിൽ നഗരസഭ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ ഭരണസമിതി അധികാരമേറ്റതിനുശേഷം പത്തനംതിട്ട, കുമ്പഴ മേഖലകളിലായി 5 ശുചിമുറി സമുച്ചയങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ തനത് വരുമാനം വർധിപ്പിക്കാൻ കൗൺസിൽ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമായി. കൗൺസിലിന് നഷ്ടമാകുമായിരുന്ന വർഷങ്ങളായുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ 32 കേന്ദ്രങ്ങളിലായി നികുതി അദാലത്തുകൾ സംഘടിപ്പിച്ചു. കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നികുതി ഇളവ് നൽകി മാതൃകയായ ആദ്യ നഗരസഭ എന്ന ഖ്യാതിയും പത്തനംതിട്ടയ്ക്ക് സ്വന്തമാണ്. നഗരത്തിന്റെ സമഗ്രവികസനത്തിന് മാർഗ്ഗ നിർദ്ദേശിയാകുന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്. നീണ്ട ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ പ്രവർത്തനങ്ങൾക്ക് ഗതിവേഗം ലഭിച്ചത്.

നമ്മുടെ നാടിൻെറ അഭിമാനമായ ചരിത്രസ്മാരകം ശ്രീചിത്തിരതിരുനാൾ ഠൗൺ ഹോൾ മുക്കാൽ കോടി രൂപ ചെലവു ചെയ്ത് പൊതുജനങ്ങൾക്കായി ഈ മാസം മുപ്പതാം തീയതി തുറന്നു കൊടുക്കുകയാണ്. നഗരസഭയുടെ ആദ്യ അധ്യക്ഷൻ ഹാജി സാ മീരാസാഹിബിന്റെ നാമധേയത്തിലുള്ള നഗരസഭ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള കർമ്മ പദ്ധതി തയ്യാറാക്കി വരികയാണ് നഗരസഭാ കൗൺസിൽ. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭാ മാർക്കറ്റിൽ നവീകരണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

കിഫ്ബി സഹായത്തോടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കെ.കെ നായർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ധാരണാപത്രം ഈ ഭരണസമിതി അധികാരത്തിൽ വന്ന് നാളുകൾക്കുള്ളിൽ തന്നെ ഒപ്പുവയ്ക്കുകയും  ബന്ധപ്പെട്ട അധികാര സ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തു. വെള്ളപ്പൊക്ക സാധ്യതാ പഠനം കുടി പൂർത്തീകരിച്ച് താമസം കൂടാതെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് അറിയിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ശബരിമല നമ്മുടെ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്കായി ഒരുക്കിയ വിപുലമായ സൗകര്യങ്ങൾ എല്ലാവരുടെയും പ്രശംസയ്ക്ക് ഇടയാക്കി. കാർഷിക സാമൂഹ്യ ക്ഷേമ മേഖലകളിലും ഭരണ സമിതിയുടെ കാര്യക്ഷമമായ ഇടപെടലുകൾ നടപ്പ് സാമ്പത്തിക വർഷം സാക്ഷ്യം വഹിച്ചു. നഗരസഭ കൗൺസിലിന്റെ  പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. സ്ത്രീ ശാസ്ത്രീകരണത്തിനും പട്ടികജാതി ക്ഷേമത്തിനും കൗൺസിൽ പ്രത്യേക പരിഗണന നൽകി. മഹാമാരി ഉയർത്തിയ പരിമിതികൾക്കിടയിലും ഒരു വർഷക്കാലത്തിനുള്ളിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞു എന്നതിൽ ഭരണ സമിതിക്ക് അഭിമാനമുണ്ട്. നഗരത്തിന്റെ  സമഗ്ര വികസനത്തിന് ഉതകുന്ന കാഴ്ച്ചപ്പാടുകളാണ് 2022-23 വർഷത്തെ ബഡ്ജറ്റിൽ അവതരിപ്പിച്ചത് .

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow