ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി : കേരളത്തിന് കെ-റെയിലില്‍ നിരാശ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ആദായ നികുതി നിരക്കകുളില്‍ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകള്‍ നിലവിലെ രീതിയില്‍ തുടരും.ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി. 2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷന്‍ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.ഒരു പിശക് തിരുത്താന്‍ അവസരം നല്‍കുന്നതിന്, നികുതിദായകര്‍ക്ക് മൂല്യനിര്‍ണ്ണയ വര്‍ഷം മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം.

ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഐടി റിട്ടേണ് രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമര്‍പ്പിക്കാനാവും. ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി .പ്രതീക്ഷിച്ച നേട്ടങ്ങള്‍ കിട്ടാതെ സംസ്ഥാനങ്ങള്‍ കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍ പരാമര്‍ശിക്കുക കൂടി ചെയ്യാതെ ബഡ്ജറ്റ് അവതരണം കടന്നു പോയി .കേരളത്തിന്റെ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്രബഡ്ജറ്റ് അവതരണം തുടങ്ങുന്നതിന് മുന്‍പ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തികമായി നേട്ടം പുതിയ ബഡ്ജറ്റില്‍ കൊള്ളിച്ചിട്ടുള്ളതായി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞിരുന്നു എന്നാല് തീര്‍ത്തും നിരാശയാണ് ഫലം . കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25000കിമി റോഡ് നവീകരണം മാത്രമേ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...