ന്യൂഡല്‍ഹി : റെയില്‍വേക്ക് 1.10 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കും.
കേരളത്തിനും പശ്ചിമ ബംഗാളിനും ഹൈവെ വികസനത്തിന് ധനസഹായം. മഥുര-കൊല്ലം കോറിഡോർ അടുത്ത വ൪ഷം നി൪മാണം ആരംഭിക്കും. കേരളത്തിൽ 1100 കിലോ മീറ്റർ റോഡ് നി൪മിക്കും. ഇതിനായി 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോക്ക് 1967 കോടി ബജറ്റില്‍ വകയിരുത്തി. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി.