കോഴിക്കോട് : സംസ്ഥാന ബജറ്റില്‍ വ്യാപാരികളെ പരിഗണിച്ചില്ലെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സര്‍ക്കാര്‍ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും ടി. നസിറുദ്ദീന്‍ പറഞ്ഞു.
വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. കൊവിഡ് കാലത്ത് വ്യാപാരികള്‍ കടകളടച്ച് സര്‍ക്കാരിനെ പൂര്‍ണമായും സഹായിച്ചു. പക്ഷേ തങ്ങള്‍ക്ക് യാതൊരു സഹായവും ബജറ്റില്‍ ഇല്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു.