തല്‍ക്കാലം യോഗിയെ മാറ്റില്ല ; മോദിയുടെ വിശ്വസ്തന്‍ യുപിയില്‍ നിര്‍ണായക റോളിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുൻ ഉദ്യോഗസ്ഥനും മോദിയുടെ വിശ്വസ്തനുമായ എ.കെ. ശർമ്മയെ ഉത്തർപ്രദേശിൽ നിർണായക ചുമതല ഏല്‍പ്പിക്കാനൊരുങ്ങി ബിജെപി. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നീക്കം.

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷനായി സ്വതന്ത്ര ദേവ് സിങ്ങും തുടരും. ഇവരുടെ നേതൃത്വത്തിൽതന്നെ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനും തീരുമാനമായി. ബിജെപി ദേശീയ നേതൃത്വം ലക്നൗവിൽ രണ്ട് ദിവസമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. മന്ത്രിസഭാ വികസനം ഈ മാസം നടക്കും. ജാതി, പ്രാദേശിക സമവാക്യങ്ങൾ മുൻനിർത്തിയായിരിക്കും മന്ത്രിസഭാ വികസനം. യുപി സര്‍ക്കാരില്‍ എ.കെ. ശര്‍മ നിര്‍ണായക റോളിലെത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവി‍ഡ് പ്രതിസന്ധി നേരിടുന്നതിൽ രൂക്ഷ വിമർശനത്തിന് വിധേയനായ യോഗിയെ മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ ഉടലെടുത്തിരുന്നു. എന്നാൽ മാറ്റേണ്ടതില്ലെന്ന് യോഗത്തിനുശേഷം തീരുമാനമുണ്ടായി. മുതിർന്ന നേതാക്കളായ ബി.എൽ. സന്തോഷ്, രാധാ മോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. കോവിഡ് രണ്ടാം തരംഗം നേരിടാൻ യോഗി സർക്കാരിന് സാധിച്ചുവെന്ന് ഇവർ അറിയിച്ചു. 5 ആഴ്ചകൊണ്ട് കോവിഡ് കേസുകൾ 93% കുറയ്ക്കാനായെന്നും വിലയിരുത്തി.

യുപി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ആർഎസ്എസും ആശങ്ക അറിയിച്ചിരുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസ്ബൊൽ കഴിഞ്ഞ ആഴ്ച യുപിയിലെത്തി ബിജെപി നേതാക്കളേയും ആർഎസ്എസ് നേതാക്കളേയും സന്ദർശിച്ചിരുന്നു. ദത്താത്രേയയുടെ നിർദേശാനുസരണമാണ് ബിജെപി നേതാക്കൾ ഉത്തർപ്രദേശിലെത്തിയത്. അടുത്തമാസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ യുപി സന്ദർശിച്ച് മാറ്റങ്ങൾ വിലയിരുത്തും.

ഗംഗ നദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകി നടന്നതും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി എംപിമാരും എംഎൽഎമാരും സർക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...