തിരുവനന്തപുരം : ബേക്കൽ – കോവളം ജലപാത ഈ വർഷം തന്നെ തുറന്നു കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.
സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും . ഇതിനായി കെഎസ്‌എഫ്‌ഇക്ക് പത്ത് കോടി അനുവദിച്ചു. 73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി . കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്.
2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും.
വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം. ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങള്‍ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും. 1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി വ്യാപിപ്പിക്കും.