നയപ്രഖ്യാപന പ്രസംഗം ഇന്ന് : പലതട്ടില്‍ ഗവര്‍ണറും സര്‍ക്കാരും പ്രതിപക്ഷവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൗരത്വ പ്രശ്നത്തിലെ ത‍ർക്കം മുറുകുന്നതിനിടെ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണ്ണർ വായിക്കുമോ വായിക്കാതെ വിടുമോ എന്നുള്ളതാണ് ആകാംക്ഷ ഉണ്ടാക്കുന്ന കാര്യം. ഗവർണ്ണർക്കെതിരെ സഭയിൽ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തില്‍ തീരുമാനിക്കും.

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ സമ്മേളനത്തിനപ്പുറം ഈ ബജറ്റ് സമ്മേളനത്തെ അസാധാരണമാക്കുന്ന ഘടകങ്ങൾ അനവധിയാണ്. പൗരത്വ നിയമത്തില്‍ ഏറ്റുമുട്ടുന്ന ഗവർണ്ണറോട് ഒരേ സമയം എതിർത്തും കടുപ്പിക്കാതെയും സർക്കാ‍ർ. ഗവർണ്ണറോടും സർക്കാരിനോടും പോരിനിറങ്ങിയ പ്രതിപക്ഷം. ഇരുപക്ഷത്തെയും നിശിതമായി വിമർശിക്കുന്ന ഗവർണ്ണർ. ഇതാണ് മുന്‍പെങ്ങും ഇല്ലാത്ത വിധം നയപ്രഖ്യാപനപ്രസംഗത്തെ ഇന്ന് ശ്രദ്ധേയമാക്കുന്നത്.

ആദ്യത്തെ ആകാംക്ഷ 9-ന് തുടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം. ഗവർണ്ണർ നിർദ്ദേശിച്ചിട്ടും പൗരത്വ നിയമത്തിനെതിരായ എതിർപ്പ് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാൻ എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കിൽ പല മുൻ ഗവർണ്ണർമാരും ചെയ്തപോലെ എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവന്‍ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിർപ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമർശനം ഉന്നയിക്കുമോ എന്നുള്ളതിൽ സർക്കാരിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്.

ഗവർണ്ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സർക്കാരിന്റെ നിലവിലെ നിലപാട്. അതേ സമയം ഗവർണ്ണറും സർക്കാരും തമ്മിൽ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ  ആക്രമണം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ പ്രതിഷേധിക്കണോ വേണ്ടയോ എന്നതിൽ പ്രതിപക്ഷം അന്തിമതീരുമാനമെടുത്തിട്ടില്ല.

നയപ്രഖ്യാപനം പിന്നിട്ടാൽ പിന്നെ പ്രധാനദിവസം വെള്ളിയാഴ്ച. ഗവർണ്ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസിൽ കാര്യോപദേശക സമിതി അന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്. തദ്ദേശ വാർഡ് വിഭജന ഓ‌‍ർ‍‍‍ഡിനൻസ് ഒപ്പിടാതെ വെച്ച ഗവർണ്ണറെ മറികടക്കാനുള്ള ബിൽ ആറിന് അവതരിപ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...