ബഡ്സ് ജില്ലാതല കലോത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ബഡ്സ് കലോത്സവം ‘ലയം 2023’ പത്തനംതിട്ട അബാന്‍ കോംപ്ലക്സില്‍ നടന്നു. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കല്‍ ബി ആര്‍ സി 26 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. കുളനട ബി ആര്‍ സി യിലെ പി.ജി ഐശ്വര്യ സീനിയര്‍ വിഭാഗത്തിലും പത്തനംതിട്ട ബി.ആര്‍.സി യിലെ ഹന്ന ജൂനിയര്‍ വിഭാഗത്തിലും വ്യക്കിഗത ചാമ്പ്യന്മാരായി. ബഡ്സ്/ ബി.ആര്‍.സികളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ, സംസ്ഥാനതലങ്ങളില്‍ ബഡ്സ് കലോത്സവം സംഘടിപ്പിക്കുന്നത്.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബികവേണു, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ ബി.മോഹനന്‍, പത്തനംതിട്ട സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി എന്നിവര്‍ പങ്കെടുത്തു. സമാപന ചടങ്ങ് പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന റെജി അധ്യക്ഷത വഹിച്ചു. വനിത ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി , എ.ഡി.എം.സി കെ.ബിന്ദു രേഖ, പന്തളം വാര്‍ഡ് കൗണ്‍സിലര്‍ കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...