കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സംസ്ഥാനത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടര്‍ക്കഥയാകുന്നു. കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു. വളര്‍ത്തുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതിനും ഗര്‍ഭിണിയായ പശുവിനെ തൂക്കിക്കൊന്ന സംഭവത്തിനും പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സമാനമായ ക്രൂരത പുറത്തുവരുന്നത്.

കോട്ടയം മണര്‍കാടാണ് ഒരു വയസായ പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നത്. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പോത്തിനെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള മരത്തില്‍ പോത്തിനെ കെട്ടിയിട്ടതാണ്. എന്നാല്‍ സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തിന് ചുവട്ടില്‍ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് രാജുവിന്റെ ആരോപണം.

തിങ്കളാഴ്ച രാവിലെ പോത്തിനെ മരത്തില്‍ക്കെട്ടിയ ശേഷം രാജു ജോലിക്ക് പോയിരുന്നു. വൈകിട്ട് നാലരയോടെ ഇതുവഴിയെത്തിയ നാട്ടുകാരാണ് പോത്തിനെ കാണുന്നത്. മരച്ചുവട്ടില്‍ ചത്ത് കിടന്ന പോത്തിന്റെ കഴുത്തിലെ കയര്‍ പത്തടിയോളം ഉയരമുള്ള മരത്തിന്റെ ശിഖരത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് കയര്‍ മുറിച്ച്‌ മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...