കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുഴയില്‍ നിന്നും പോത്തിന്‍റെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുഴയില്‍ നിന്നും പോത്തിന്‍റെ ജഡം കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടിയിലെ പുഴയില്‍ നിന്നുമാണ് ജഡം കണ്ടെത്തിയത്. മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരതയില്‍ പ്രദേശത്ത് പ്രതിഷേധം ഉയർന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെറുവാടി ഭാഗത്തെ ചാലിയറിലാണ് പോത്തിന്‍റെ ജഡം കണ്ടെത്തിയത്. പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു ജഡം കിടന്നിരുന്നത്. പോത്തിനെ ജീവനോടെ പുഴയില്‍ കെട്ടിത്താഴ്ത്തിയതാണോ ചത്ത ശേഷം പുഴയില്‍ തള്ളിയതാണോ എന്നത് വ്യക്തമല്ല.

വാര്‍ഡ് അംഗം കസ്‌നയുടെ നേതൃത്വത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും മറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തെത്തി. പുഴയില്‍ പകുതി താഴ്ന്ന നിലയിലായിരുന്ന ജഡം ജെസിബി ഉപയോഗിച്ചാണ് മുകളിലേക്ക് ഉയര്‍ത്തിയത്. പിന്നീട് പുഴയ്ക്ക് സമീപത്തുള്ള പറമ്പില്‍ തന്നെ ജഡം സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

0
തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ...

ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും ; ഒരു വീട് തകർന്നു

0
ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും രൂക്ഷമായി തുടരുന്നു. കടൽക്ഷോഭത്തെ...

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...