മലപ്പുറത്ത് പൊലീസുകാർക്ക് ലഹരിസംഘങ്ങളുമായി ബന്ധം;മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലഹരി മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ട് പുലർത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ. കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നടപടിയെടുത്തത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ലഹരി കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ലഹരി കേസിലെ പ്രതികളുമായി ഇവർ ഫോണിലൂടെ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തി. 2026 ജനുവരി 22-ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് 40.550 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.

ഈ കേസിലെ ഒന്നാം പ്രതിയുമായി സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതിക്ക് കോടതിയിൽ നിന്ന് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനായി കേസിന്റെ വ്യാപ്തി കുറച്ച് കാണിക്കാൻ ഇവർ സഹായിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒരു റൈറ്റർ, ഒരു ഡ്രൈവർ എന്നിവരടക്കം രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കെതിരെയാണ് ഈ കേസിൽ നടപടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...