കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ. ഇ​തു​വ​ഴി പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട സൗ​ജ​ന്യ ചി​കി​ത്സ പ​ദ്ധ​തി​യാ​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സ​ഹാ​യം അ​ട്ടി​മ​റി​ഞ്ഞ​താ​യും ആ​രോ​പ​ണം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 720 നി​യ​മ​ന​ങ്ങ​ളാ​ണ് എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ​യോ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി തേ​ടാ​തെ​യാ​യി​രു​ന്നു നി​യ​മ​ന​ങ്ങ​ൾ.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്കു പോ​ലും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​യി​രി​ക്കെ​യാ​ണ്​ വേ​ണ്ട​പ്പെ​ട്ട​വ​രെ കു​ത്തി​നി​റ​ച്ചു പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്ന​ത്. ഇ​വ​ർ​ക്കു ശ​മ്പ​ളം കൊ​ടു​ക്കാ​ൻ രോ​ഗി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ​ണം പൂ​ർ​ണ​മാ​യും വ​ക​മാ​റ്റി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി വ​ഴി വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും വാ​ഹ​ന പാ​ർ​ക്കി​ങ്ങി​നും മ​റ്റു​മാ​യി പി​രി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യും വ​ക​മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...