ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : പ്രതികളെ പൂട്ടാൻ പോലീസ് ; കുറ്റപത്രം വേ​ഗത്തിലാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പോലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പോലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്.

പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...