സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട 9 പേരെ പഞ്ചാബ് പോലീസ് പിടികൂടി. ഐഎസ്ഐ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചതെന്നു പോലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാകാത്ത 4 പേരുമുണ്ട്. ‌ആയുധങ്ങളും വെടിക്കോപ്പുകളുമായി കസ്റ്റഡിയിലെടുത്തതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. രാജസൻസിയിൽ നിന്നാണ് സംഘം പിടിയിലായത്. വൻഷ് കുമാർ (19), അൻമോൾ സിങ് (20), ഹർമാൻ സിങ് (24), സുഖ്ദേവ് സിങ് (30) സുഖ്മൻ സിങ് (19) പ്രായപൂർത്തിയാകാത്ത നാല് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. സിജെപി പ്രതിഷേധങ്ങൾക്കിടെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഈ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി പോലീസ് അവകാശപ്പെട്ടു. ഐഎസ്ഐ ചാരനുമായി ബന്ധമുണ്ടായിരുന്നതായി സുഖ്മൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

കൂട്ടാളികളോടൊപ്പം ഡൽഹിയിൽ പോയെങ്കിലും കനത്ത സുരക്ഷ കാരണം ആക്രമണം നടത്താൻ കഴിഞ്ഞില്ലെന്നു സുഖ്മൻ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ സുഖ്മനും കൂട്ടാളികൾക്കും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നൽകുമെന്നായിരുന്നു തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ കാരണം പദ്ധതി വിജയിച്ചില്ല. എല്ലാവരും പഞ്ചാബിലേക്ക് മടങ്ങിയെന്നു സുഖ്മാൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. പാകിസ്ഥാൻ ഭീകരനായ ഷെഹ്സാദ് ഭാട്ടിയാണ് സംഘത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...