ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഏറ്റവും ആധുനികമായ രീതിയിൽ കാലാവസ്ഥ നിരീക്ഷിക്കുകയും മുന്നറിയിപ്പ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫ്ലഡ് മാപ്പിങ് നടത്തി ഫലപ്രദമായ സിസ്റ്റം കൊണ്ടുവരും. ഡാമുകളിൽ മണലും ചെളിയും അടിഞ്ഞിരിക്കുന്നത് നീക്കം ചെയ്യും. നദികളിലെ മാലിന്യങ്ങളും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന് റവന്യു, ജലസേചന വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴ മാറുന്ന ഉടനെ ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രളയസാധ്യതകൾ ശാശ്വതമായി കുറയ്ക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നദികളിലും സമഗ്രമായ ലാൻഡ് ഓഡിറ്റിങ് നടത്തും. പുഴകളിലെ കയ്യേറ്റങ്ങൾ കണ്ടെത്താനും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് മണ്ണിട്ട് നികത്തിയ ഇടങ്ങൾ തിരിച്ചറിയാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നദികളെയും കൈവഴികളെയും പൂർവ്വസ്ഥിതിയിലാക്കിയില്ലെങ്കിൽ വലിയ അപകടങ്ങൾ ആവർത്തിക്കുമെന്ന തിരിച്ചറിവിൽ, ഫ്ലഡ് മാപ്പിങ് ഉൾപ്പെടെയുള്ള നടപടികൾ നടപ്പിലാക്കും. ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്, ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക്, ക്യാച്ച്മെന്റ് ഏരിയയിൽ പെയ്യുന്ന മഴയുടെ അളവ്, മഴ പെയ്യാനുള്ള സാധ്യത, നദീ തീരങ്ങളിലെ വെള്ളത്തിന്റെ തോത് ഇവയെല്ലാം ബന്ധിപ്പിക്കുന്നതാണ് ഡാം മാനേജ്മെന്റ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് എഐ ഡ്രിവൺ സംവിധാനം കൊണ്ടുവരുമെന്നും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...