വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തളിപ്പറമ്പില്‍  നഗരമധ്യത്തില്‍ വിരണ്ടോടിയ പോത്തിന്‍റെ   ആക്രമണത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇരുചക്രവാഹനങ്ങളും പോത്ത് ഇടിച്ചിട്ടു. ബുധനാഴ്ച വൈകിട്ട് 4.30 ഓടെ കുട്ടിക്കുന്ന് പറമ്പിന് പിറകില്‍ മാര്‍ക്കറ്റ് ഭാഗത്ത് നിന്ന് വന്ന പോത്താണ് നഗരത്തില്‍ ഭീതി പരത്തിയത്.

പോലീസ് സ്റ്റേഷന് സമീപത്ത് വച്ച്‌ സ്‌കൂളില്‍ നിന്ന് വരികയായിരുന്ന സീതി സാഹിബ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഏഴോം സ്വദേശി സിദ്ധാര്‍ഥിനെയാണ് പോത്ത് ആദ്യം ആക്രമിച്ച്‌ കുത്തി വീഴ്ത്തിയത്. തുടര്‍ന്ന് താഴെ ന്യൂസ് കോര്‍നര്‍ ജംക്ഷന് സമീപം തളിപ്പറമ്പ്  വനിതാ സഹകരണ സംഘം ജീവനക്കാരി പുളിമ്പറമ്പ് സി വത്സല(55), ബസ് സ്റ്റാന്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന പെരുവളത്ത് പറമ്പ്  വാട്ടര്‍ അതോറിറ്റി ജീവനക്കാരി കോട്ടൂര്‍ എന്‍ രജനി(44) എന്നിവരെയും പോത്ത് ആക്രമിച്ചു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

ആക്രമണത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വത്സലയെ പോത്ത് കൊമ്പില്‍ തോണ്ടിയെറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വ്യാപാരികളുടെയും ഓട്ടോ  ഡ്രൈവര്‍മാരുടെയും നേതൃത്വത്തില്‍ ഇവരെ ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു. വത്സലയെയും സിദ്ധാര്‍ഥിനെയും പിന്നീട് പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയിലും രജിനിയെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ശേഷം പോത്ത് ദേശീയപാത വഴി കുപ്പം ഭാഗത്തേക്ക് ഓടി. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ്  പോലീസും അഗ്‌നിരക്ഷാ സേനയും ഇതിനെ പിന്തുടര്‍ന്ന് ഏമ്പേറ്റില്‍ വച്ച്‌ പിടിച്ചുകെട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...