പോത്തുകളെ മോഷ്ടിച്ച് ഇറച്ചിക്കച്ചവടക്കാര്‍ക്ക് വിറ്റു ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: പുരയിടത്തില്‍ കെട്ടിയിട്ട രണ്ടു പോത്തുകളെ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെറിയനാട് ചെറുവല്ലൂര്‍ ആലക്കോട് കോടംപറമ്പില്‍ കെ. ആര്‍. ദിനേശിനെ(39)യാണ് വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റ് രണ്ടു പ്രതികള്‍ ഒളിവിലാണ്. ജൂലായ് ആറിന് രാത്രിയിലാണ് കൊല്ലകടവ് സബ്ബ് രജിസ്ട്രാര്‍ ഓഫീസിനു സമീപം പറമ്പില്‍ കെട്ടിയിരുന്ന പോത്തുകളെ കടത്തിയത്.

84,000 രൂപ വിലയുള്ള ഇവയെ 48,000 രൂപയ്ക്ക് കായംകുളത്തുള്ള ഇറച്ചികച്ചവടക്കാര്‍ക്ക് വിറ്റു. തുടര്‍ന്ന് മൂന്നു പ്രതികളും പണം വീതിച്ചെടുത്തു. ഇതില്‍ 15,000 രൂപ അറസ്റ്റിലായ ദിനേശില്‍ നിന്ന് കണ്ടെടുത്തു. പോത്തുകളെ കടത്തിക്കൊണ്ടു പോയ വാഹനം കണ്ടെത്താനും ഒളിവിലുള്ള ഒന്നും മൂന്നും പ്രതികളെ കണ്ടെത്താനും അന്വേഷണം ശക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നും പോത്തുകളെ കാണാതെ പോയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന സംശയത്തിലാണ് പോലീസുള്ളത്. എസ്. എച്ച്. ഒ: എ. നസീറിന്റെ നേതൃത്വത്തില്‍ എസ്. ഐ: ബി. ജെ. ആന്റണി, സി. പി. ഒമാരായ ഹരികുമാര്‍, അഖില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...