കണ്ണ് ചൂഴ്ന്നെടുത്തു , നാവ് അറുത്തു ; സ്ഥലത്തർക്കത്തിൽ ക്രൂര കൊലപാതകം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. ബിഹാറിലെ ഖ​ഗാരിയ ​ഗ്രാമത്തിലാണ് സംഭവം. തന്റെ കൃഷിയിടത്തിൽ വിത്ത് വിതയ്ക്കുന്നതിന് ഇടയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊല നടത്തിയ നാലം​ഗ സംഘം ഒളിവിലാണ്. യുവതിയുടെ കണ്ണ് കത്തികൊണ്ട് ചൂഴ്ന്നെടുത്തു. നാവ് മുറിച്ചെടുക്കുകയും സ്വകാര്യ ഭാ​ഗങ്ങൾ ഛേദിക്കുകയും ചെയ്തു. അയൽക്കാരായ അഞ്ച് പേർക്കെതിരെയാണ് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏറെ വർഷങ്ങളായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

ഏതാനും വർഷം മുൻപ് ഇപ്പോൾ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും ഭർതൃസഹോദരനും ഇതേ ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ടിരുന്നു. യുവതിക്കെതിരെ പ്രതികൾക്ക് വലിയ വിദ്വേഷം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ ദേശിയ പാത ഉപരോധിച്ചു. പ്രതികളെ പോലീസ് പിടികൂടുന്നത് വരെ യുവതിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് നാട്ടുകാർ നിലപാടെടുത്തത്. പ്രതികളെ ഉടൻ പിടികൂടാൻ നടപടി എടുക്കും എന്ന പൊലീസ് ഉറപ്പിന്മേലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...