ബഫർ സോൺ ; വിരുദ്ധ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പത്തനംതിട്ടയിൽ ഉജ്ജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ബഫർ സോൺ വിരുദ്ധ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം.പലവിധ പേരുകളിൽ കാർഷിക ഭൂമിയിൽ വന നിയമങ്ങൾ അടിച്ചേല്പിച്ചുകൊണ്ട്‌ അപ്രഖ്യാപിത കുടിയിറക്ക് നടത്തി വനഭൂമി വർധിപ്പിക്കാനുള്ള ഭരണഗൂഡ ഭീകരതക്കെതിരെ കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പത്തനംതിട്ടയിൽ തുടക്കമായി. പത്തനംതിട്ട നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അബാൻ ജംഗ്ഷനിൽ നിന്നു ആരംഭിച്ച പ്രതിരോധ മാർച്ചിൽ ആയിരകണക്കിന് കർഷകർ പങ്കെടുത്തു.

കളക്ടറേറ്റിനു മുൻപിൽ വെച്ച് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ജോളി കാലായിൽ അധ്യക്ഷൻ ആയി നടന്ന പൊതുയോഗം കിഫ സംസ്ഥാന ചെയർമാൻ അലക്സ്‌ ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ഒരു കാരണവശാലും ഒരിഞ്ചു കൈവശ ഭൂമി പോലും ESA യോ ബഫർ സോണോ ആക്കി മാറ്റാൻ അനുവദിക്കില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. അഡ്വ ജോണി കെ. ജോർജ് വിഷയാവതരണം നടത്തി. റോയ് കുളത്തിങ്കൽ ചിറ്റാർ, വിശ്വനാഥൻ സീതത്തോട്, വിജോയ് തോമസ് പെരുനാട് , ആന്റണി തോമസ് വടശ്ശേരിക്കര,മാത്തുക്കുട്ടി നാറാണംമൂഴി, ബിജു സ്കറിയ വെച്ചൂച്ചിറ, രാജൻ തെക്കുതോട്, ബിൻസു അരുവാപ്പുലം, വിനോദ് വാസുകുറുപ്, മാത്യു ജോസഫ് കോന്നി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...