മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ്‌ എട്ട് പേര്‍ മരിച്ചു : നിരവധി പേര്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു എട്ട് മരണം. അനേകര്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. ഭൗവണ്ടി പട്ടേല്‍ വളപ്പിലെ ജിലാനി അപ്പാര്‍ട്ട്‌മെന്റ് എന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 20 – 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 20 പേരെ ദേശീയ ദുരന്തസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കെട്ടിടത്തില്‍ 12 കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായിട്ടാണ് വിവരം.

ദേശീയ ദുരന്തയ നിവാരണസേന തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പിഞ്ചു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രിയില്‍ താമസക്കാര്‍ നല്ല ഉറക്കത്തിലായിരിക്കുമ്പോള്‍ കെട്ടിടത്തിലെ 21 ഫ്ളാറ്റുകള്‍ രാത്രിയില്‍ നിലംപതിച്ചതായിട്ടാണ് വിവരം. എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു കെട്ടിടം തകര്‍ന്നത്. 20 മുതല്‍ 25 പേര്‍ വരെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദേശീയ ദുരന്ത നിവാരണ സേനയും സംശയിക്കുന്നത്. തെരച്ചില്‍ നായ്ക്കളെ ഉപയോഗിച്ചും സാങ്കേതിക സംവിധാനം ഉപയോഗിച്ചുമാണ് നടക്കുന്നത്.

1984 ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. അതേസമയം ഈ മേഖലയില്‍ തകര്‍ന്നു വീഴുന്ന രണ്ടാമത്തെ വലിയ കെട്ടിടമാണ് ഇത്. ആഗസ്റ്റ് 24 ന് മഹാരാഷ്ട്രയിലെ തന്നെ റെയ്ഗാര്‍ഡ് ജില്ലയിലെ മഹദ് ഏരിയയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു അഞ്ചു നില കെട്ടടം തകര്‍ന്നു വീണിരുന്നു. 16 പേര്‍ക്കാണ് ഈ അപകടത്തില്‍ മരണം സംഭവിച്ചത്. പുതിയ സംഭവത്തോടെ ഭിവാണ്ടിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതിയുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...