നവിമുംബൈയിലെ നെരൂളില്‍ ആറുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ : നവിമുംബൈയിലെ നെരൂളില്‍ ആറുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെരൂള്‍ സെക്ടര്‍ 17- ലെ ജിമ്മി പാര്‍ക്ക് ഹൗസിങ് സൊസൈറ്റിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആറുനില കെട്ടിടത്തിന്റെ മുകളില്‍ ഡ്രില്ലിങ് ജോലിനടന്നുകൊണ്ടിരിക്കെയാണ് സ്ലാബ് തകര്‍ന്നത്.

മുകളിലത്തെ സ്ലാബ് തകര്‍ന്നുവീണതിന്റെ ആഘാതത്തില്‍ താഴെ രണ്ടാം നിലവരേയുള്ള സ്ലാബുകള്‍ ഒരോന്നായി തകര്‍ന്നു വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ നെരൂള്‍ ബേലാപ്പുര്‍, വാഷി, കോപ്പര്‍വൈര്‍ണ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ആറുപേരെ ഗുരുതരപരിക്കുകളോടെ നെരൂള്‍ ഡി.വൈ പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരണമടഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ദിവസത്തെ തിരച്ചിൽ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...