പാർക്കിങ് ഫീസ് പിരിക്കുന്നതിൽ കെട്ടിട ഉടമയ്ക്ക് തീരുമാനമെടുക്കാം – ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാണിജ്യ സ്ഥാപനങ്ങളിലെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി. ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുപ്പിച്ചത്. കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങള്‍ക്ക് നിശ്ചിത പാര്‍ക്കിങ് സൗകര്യം വേണമെന്ന് മാത്രമേ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ ഇവിടെ ഫീസ് പിരിക്കുന്നതിന് ചട്ടത്തില്‍ വിലക്കില്ലെന്ന് നേരത്തെ മറ്റൊരു കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു.

ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്‌കോ ലൂയിസ്, തൃശൂര്‍ അന്നമനട സ്വദേശി പോളി വടക്കന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സിംഗിള്‍ ബഞ്ച്. ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് മുഖേന പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയുടെ പ്രവർത്തനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

0
തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം പഠിക്കാൻ വിദ​ഗ്ധ സമിതിയെ നിയമിച്ച് സംസ്ഥാന സർക്കാർ....

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് പലയിടങ്ങളിലും പതിനഞ്ച് മുതല്‍...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...