ചെറുകോൽ പഞ്ചായത്തിലെ വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിലംപൊത്താറായ അവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചെറുകോൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കാട്ടൂർപേട്ട പഴയ മുസ്‌ലിംപള്ളിക്ക് സമീപം കാട്ടൂർപേട്ട-മുതുമരത്തിൽ റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന 24 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ തകർന്ന് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ചെരിഞ്ഞുനിൽക്കുന്ന കെട്ടിടം താഴെവീഴാതിരിക്കാൻ കെട്ടിടത്തിന്റെ ഭിത്തിക്കുചുറ്റും വടംകെട്ടി ആ വടം തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മൃഗാശുപത്രിക്കെട്ടിടത്തിന്റെ പില്ലറിലേക്ക് കെട്ടി നിർത്തിയിരിക്കുകയാണ്.

വടംപൊട്ടിയാൽ ഈ 24 കുടുംബങ്ങളുടെ വെള്ളംകുടി മുട്ടുകയും ചെയ്യും. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഏകദേശം 25 വർഷം മുമ്പ് നാട്ടുകാർ പണംപിരിച്ച്‌ സ്വകാര്യവ്യക്തിയിൽനിന്ന് കാട്ടൂർപേട്ട മൃഗാശുപത്രിക്ക് സമീപം സ്ഥലംവാങ്ങി പഞ്ചായത്തിന് നൽകുകയും അന്നത്തെ പഞ്ചായത്ത് ഭരണസമിതി ആ സ്ഥലത്ത് കിണർകുത്തി ജലവിതരണത്തിന് മോട്ടോറും അതിനു സംരക്ഷണപ്പുരയും വിതരണപൈപ്പും മുതുമരത്തിൽ ഭാഗത്ത് 5000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും പഞ്ചായത്ത് ഫണ്ടിൽനിന്ന് സ്ഥാപിച്ചു നൽകി.
കറന്റ് ചാർജ് ഉപയോഗത്തിനനുസരിച്ച് ഉപഭോക്താക്കൾ നൽകും. 2018-ലെ വെള്ളപ്പൊക്കത്തിൽ മോട്ടോർ സ്ഥാപിച്ചിരിക്കുന്ന പുരയുടെ അടിത്തറയ്ക്ക് കാര്യമായ രീതിയിൽ ബലക്ഷയം സംഭവിച്ചാണ് കെട്ടിടം അപകടത്തിലായത്. പുതിയ മോട്ടോർപുര സ്ഥാപിക്കാനും കേടായ പൈപ്പുകൾ മാറിയിടാനുമായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചപ്പോൾ നിലവിൽ ഈ പദ്ധതിക്ക് തുക അനുവദിക്കാൻ ഫണ്ടില്ലായെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...