ഹൈദരാബാദില്‍ നടുറോഡില്‍ ബുള്ളറ്റ് പൊട്ടിത്തെറിച്ച് അപകടം ; പത്തോളം പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് തീപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിലാണ് സംഭവം. സംഭവത്തെ കുറിച്ച് ഭവാനി നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. ബാലസ്വാമി പറഞ്ഞത്: ‘ഞായറാഴ്ച വൈകുന്നേരം മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയര്‍ന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ മൊഗല്‍പുരയിലെ പ്രിന്‍സസ് എസ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശരീരത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്റൈനിൽ അടിയന്തിര അപായ സൈറണുകൾ മുഴങ്ങി ; ജാഗ്രത നിർദേശം

0
മനാമ : ബഹ്റൈനിൽ അടിയന്തര അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയതായി...

ഇറാന് നേരെ കടൽഡ്രോണുകൾ പ്രയോഗിച്ച് യുഎസ് ; കപ്പൽ കേന്ദ്രങ്ങൾ തകർത്തു

0
വാഷിങ്ടൺ : ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ തകർത്ത് യുഎസ് സൈന്യം....

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍...

പാട്ട് വെച്ചതിനെച്ചൊല്ലി തർക്കം ; വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു

0
വർക്കല : വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന്...