തിരുവനന്തപുരം : വെടിയുണ്ട കാണാതായ കേസില്‍ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് റെജിയെ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. 12000 വെടിയുണ്ടകളാണ് കാണാതായത്. വെടിയുണ്ടകള്‍ ഉരുക്കി മുദ്രപണിയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെജിയെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ വെടിയുണ്ടകള്‍ക്കു പകരം വ്യാജ കെയ്സ്സുകള്‍ നിര്‍മ്മിച്ചു വെച്ചതും റെജിയുടെ അറിവോടു കൂടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം . വെടിയുണ്ടകള്‍ കാണാതായതില്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല പങ്ക് എന്ന് അന്വേഷണസംഘം പറഞ്ഞു . ഇതിനെതുടര്‍ന്ന് ഡിവൈഎസ്പി റാങ്കിലുള്ളവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വെടിയുണ്ട കാണാതായ കേസില്‍ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
RECENT NEWS
Advertisment